Posts

Showing posts from August, 2022

buffer amplifier circuit

Image
  നമ്മുടെ ഗ്രൂപ്പിലെ ബഹുമാന്യ സീനിയർ അംഗമായ ശീ അച്ചുതവാര്യർ സർ കാളികാവ്.. ഡിസൈൻ ചെയ്ത ഈ ബഫർ ആംപ്ലിഫയർ സർക്യൂട്ട് അതിൻ്റെ ഗുണമേൻമ കൊണ്ട്  ടെക്നീഷ്യൻമാർക്കിടയിൽ  വളരെ ജനപ്രീതി നേടുകയുണ്ടായി.  പല യൂട്യൂബർമാരും ,മറ്റ് ടെക്നീഷ്യൻമാരും വാര്യർ സാറിൻ്റെ പേര് പരാമർശിക്കാതെ ഈ സർക്യൂട്ട് ഷെയർ ചെയ്യുന്നതായി കാണുന്നുണ്ട്. പണം ഒന്നും ആഗ്രഹിച്ചല്ല വാര്യർ സർ ഈ വയസാംകാലത്ത് കുത്തിയിരുന്ന് തൻ്റെ വിലയേറിയ സമയവും, ധനവും, ആരോഗ്യവും ചിലവഴിച്ച് ഇത്തരം കുണ്ടാമണ്ടികൾ ഡിസൈൻ ചെയ്യുന്നത്. അത് ഒരു പാഷനാണ്.  ഈ എഴുപതാം വയസിലും ദിവസവും ഒരുനേരമെങ്കിലും സോൾഡറിങ്ങ് അയേൺ  എടുത്ത് ഒന്ന് പെരുമാറുകയും, സോൾഡറിൻ്റെ പുക മണം ശ്വസിക്കുകയും ചെയ്തില്ലെങ്കിൽ എന്തോ നഷ്ടബോധം തോന്നുമെന്ന് അദ്ദേഹം പറയാറുണ്ട്. ആയതിനാൽ പ്രീയ സുഹൃത്തുക്കളേ ഈ സർക്യൂട്ട് നിങ്ങൾ ഷെയർ ചെയ്യുകയോ, നിർമ്മിക്കുകയോ ,വിൽക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ...അപ്പോൾ ഇത്  ഡിസൈൻ ചെയ്യാൻ ചിലവഴിച്ച വാര്യർ സാറിനെ ഒന്നോർക്കുക. ഇനി സർക്യൂട്ടിലേക്ക്. മൈക്രോഫോൺ പ്രീ ആംപ്ലിഫയർ ,ബ്ലൂടൂത്ത് പ്ലയർ പോലുള്ള ഒരു ലോ ഇമ്പീയഡിൻസ് സോഴ്സിനെ പവർ ആംപ്ലിഫയർ...